ഇത്തരം സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നത്; 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനിതാ കമ്മിഷന്‍

സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനത്തെ ഇത്തരം സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നതെന്ന് രേഖ ശര്‍മ്മ

ന്യൂഡല്‍ഹി: കേരളം പോലെ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ആശങ്ക ഉണ്ടാക്കുന്നെന്ന് ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ. പത്തനംതിട്ട ഇലന്തൂരില്‍ സമ്പത്ത് വളര്‍ച്ചയ്ക്കായി രണ്ടു സ്ത്രീകളെ നരബലി നടത്തി കൊന്ന് കുഴിച്ചിട്ട സംഭവത്തിലാണ് രേഖ ശര്‍മ്മയുടെ പ്രതികരണം. കേരളത്തില്‍ നടന്ന ഈ നരബലി ഞെട്ടിക്കുന്നതാണെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും അവര്‍ പറഞ്ഞു. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം.

 

 

Exit mobile version