പരിഷ്‌കൃത സമൂഹത്തിലുണ്ടാകാന്‍ പാടില്ലാത്തത്, കടുത്ത നടപടി സ്വീകരിക്കും; വീണാ ജോര്‍ജ്

നടന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ സമ്പത്ത് വളര്‍ച്ചയ്ക്കായി രണ്ടു സ്ത്രീകളെ നരബലി നടത്തി കൊന്ന് കുഴിച്ചിട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമായ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
”കടവന്ത്രയില്‍ റജിസ്റ്റര്‍ ചെയ്ത മിസിങ് കേസിലെ അന്വേഷണത്തിലൂടെയാണ് പൊലീസ് ഈ ക്രൂര സംഭവത്തിന്റെ ചുരുളഴിച്ചത്. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കും. പരിഷ്‌കൃത സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിത്. ആലോചിക്കാന്‍ പോലും കഴിയാത്ത ക്രൂരകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും” മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

Exit mobile version