ഇരട്ടക്കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ സന്തോഷം രണ്ടു ദിവസം മുന്‍പാണ് വിഘ്‌നേഷ് ശിവന്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ഇതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു.
വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചെറിയ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് വിഘ്‌നേഷ്. ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ- എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
ആരോഗ്യ വകുപ്പ് വിശദീകരണം ചോദിച്ച വിഷയത്തില്‍ ഇതുവരെ താരങ്ങള്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. വിശദീകരണം നല്‍കിയതിന് ശേഷം പ്രതികരിക്കുമെന്നാണ് വിവരം.
ജൂണ്‍ 9-നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.
Discussion about this post