ദുബായ്: ഗതാഗതമേഖലയുടെ പുത്തന്‍ രൂപമാറ്റത്തിന് സാക്ഷ്യം വഹിച്ച് ദുബായ്. ചൈനീസ് കമ്പനിയായ ഇവിടോള്‍ ആണ് ഈ പറക്കും കാര്‍ ദുബായില്‍ അവതരിപ്പിച്ചത്. 2 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറിന്റെ ആദ്യ പൊതു യാത്ര വിജയകരമായി പൂര്‍ത്തിയാക്കി.
ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ എക്‌സ് പെങ്ങും ഇ.വി മാനുഫാക്ചററുമാണ് എക്‌സ് 2 എന്ന ഈ പറക്കും കാര്‍ വികസിപ്പിച്ചത്. സ്‌കൈഡൈവ് ദുബായില്‍ നിന്നാണു കാര്‍ പറയുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജിടെക്‌സ് ഗ്ലോബല്‍ 2022 ന്റെ ഭാഗമായിട്ടായിരുന്നു പ്രദര്‍ശന പറക്കല്‍.
വാണിജ്യ ഉപയോഗത്തിനായി ദുബായില്‍ ഈ പറക്കും കാര്‍ ലഭ്യമാകുന്നതു സംബന്ധിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കാര്‍ ദുബായില്‍ വാണിജ്യപരമായി വിന്യസിക്കാമെന്നാണു പ്രതീക്ഷയെന്നു ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്റര്‍നാഷണല്‍ ഓഫീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അബ്ദുല്‍ അസീസ് അല്‍ഖാന്‍ പറഞ്ഞു.
പറന്നുയരും ഇനിയീ പറക്കും കാര്‍
ലംബമായ ടേക്ക് ഓഫും ലാന്‍ഡിങ്ങും ഇന്റലിജന്റ് ഫ്ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റവുമാണ് ഈ കാറിന്റെ പ്രത്യേകതകള്‍
