ന്യൂഡല്‍ഹി: നിരോധിത ഭീകര സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയ്ക്ക് കീഴിലുള്ള അല്‍-ഹുദ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധനകള്‍ നടത്തിയത്.
ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗര്‍, പുല്‍വാമ, ഷോപ്പിയാന്‍, ബുദ്ഗാം, ബന്ദിപോറ എന്നീ ജില്ലകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ചെക്ക്ബുക്കുകള്‍, ലാപ്പ്ടോപ്പുകള്‍, ഭൂമി സംബന്ധമായ രേഖകള്‍ തുടങ്ങിയവ കണ്ടെടുത്തു.
ട്രസ്റ്റിന്റെ പ്രവര്‍ത്തനരീതിയും ഫണ്ടിംഗ് പാറ്റേണും കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി സ്വമേധയാ കേസെടുക്കുകയായിരുന്നു. 2019-ലാണ് തീവ്രവാദ ബന്ധം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമിയെ 5 വര്‍ഷത്തേയ്ക്ക് നിരോധിച്ചത്.
Discussion about this post