ദിനവും അരമണിക്കൂര്‍ സൈക്ലിംഗ്; ആയുസ്സിന്

സൈക്കിള്‍ എന്നത് ഒരു കാലത്ത് സാധാരണക്കാരന്റെ വാഹനമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരും ഇത് ഉപയോഗിക്കുന്നു. പണ്ട് പാല്‍, പത്രം, മത്സ്യം എന്നിവ വില്‍ക്കാന്‍ സൈക്കിളില്‍ വരുന്ന ആളുകളെ നമുക്കെല്ലാം അറിയാം. എന്നാല്‍ പിന്നീട് അത് മാറി ആരോഗ്യത്തിന്റെ സിമ്പലായി മാറി സൈക്കിള്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സൈക്കിള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ആരോഗ്യ ഗുണങ്ങള്‍ കൂടി പലരും കണക്കാക്കുന്നുണ്ട്. ഇന്ന് ലോക സൈക്കിള്‍ ദിനം. ഈ ദിനത്തില്‍ തന്നെ സൈക്കിള്‍ ചവിട്ടുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാവുന്നതാണ്. പരിസ്ഥിതി സംരക്ഷണത്തിനും വിനോദത്തിനും ഒരുപോലെ സഹായകമാണ് സൈക്കിള്‍. അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും ജൂണ്‍ 3-ന് ലോക സൈക്കിള്‍ ദിനമായി ആചരിച്ച് വരുന്നു.

സൈക്ലിംഗ് എന്നത് എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് മികച്ച ഒരു വ്യായാമം കൂടിയാണ്. ഇത് നമ്മുടെ മരണത്തിന് വരെ കാരണമാകുന്ന ഗുരുതരാവസ്ഥയായ ഹൃദയാഘാതം പോലുള്ളവയില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. ഇത് കൂടാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യവാനായിരിക്കുക എന്നത് ഒരാളുടെ ശാരീരിക ക്ഷമതയെ മാത്രമല്ല, മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ദിവസവും അരമണിക്കൂറെങ്കില്‍ അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും സൈക്കിള്‍ ദിനവും അല്‍പ സമയം ചവിട്ടുന്നത് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു


ഇന്നത്തെ കാലത്ത് ഓരോ ദിവസം ചെല്ലുന്തോറും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. ജീവിക്കുന്ന ചുറ്റുപാടും ജോലിയും എല്ലാം നമ്മുടെ മാനസികാരോഗ്യത്തെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ദിനവും ഒരു അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടൂ, ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ ഉന്‍മേഷമുള്ളതാക്കുന്നു. ദിവസവും അരമണിക്കൂറോളം സൈക്കിള്‍ ഓടിക്കുന്നത് മാനസിക സമ്മര്‍ദവും അതുമൂലമുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങളേയും നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ ദീര്‍ഘകാലം മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇന്ന് തന്നെ ഒരു സൈക്കിള്‍ വാങ്ങി ചവിട്ടി തുടങ്ങൂ.

പേശികളുടെ ആരോഗ്യത്തിന്

tissues

പലരും പറയുന്നതാണ് സന്ധിവേദന എടുക്കുന്നു, പേശിവേദന എടുക്കുന്നു എന്നത്. എന്നാല്‍ സൈക്കിള്‍ ചവിട്ടുന്നതിലൂടെ ഈ രണ്ട് പ്രശ്‌നത്തേയും നമുക്ക് നിസ്സാരമായി ഇല്ലാതാക്കാം. സൈക്കിള്‍ ഓടിക്കുന്നത് സന്ധികളിലും പേശികളിലും സ്വാധീനം ചെലുത്തുന്നതിനാല്‍ ഇത് പേശിവേദനക്കും സന്ധിവേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ സൈക്കിള്‍ ചവിട്ടുന്നതിന്റെ തുടക്കത്തില്‍ നിങ്ങള്‍ ഈ പ്രശ്‌നം അനുഭവിച്ചേക്കാം. എന്നാല്‍ അതിനെ രണ്ട് ദിവസം കൊണ്ട് നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും.

ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു

Heart

ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച് വരുന്ന ഒരു അവസ്ഥയാണ് നാമെല്ലാവരും ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ബെസ്റ്റ് മാര്‍ഗ്ഗമാണ് സൈക്ലിംഗ്. കാരണം ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലുടനീളം രക്തചംക്രമണം കൃത്യമായി നടത്തുകയും ചെയ്യുന്നു. അത് കൂടാതെ ശരീരത്തിലെ ധമനികളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെയുള്ള പ്രവര്‍ത്തന ക്ഷമമായ ഹൃദയം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും ഒരു അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് എണ്ണിയാല്‍ ഒടുങ്ങാത്ത ആരോഗ്യ ഗുണങ്ങള്‍ തന്നെയാണ്.

കലോറി കുറക്കുന്നു
അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിനും സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കുന്നുണ്ട്. ഇത് കലോറി കുറക്കുന്നതോടൊപ്പം തന്നെ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു. അമിതവണ്ണത്തോടൊപ്പം തന്നെ ശരീരഭാരത്തെ കുറച്ച് ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയും സൈക്ലിംഗ് സഹായിക്കുന്നുണ്ട്. ഇനി നിങ്ങള്‍ക്ക് ജോലി സ്ഥലത്തേക്ക് പോവുന്നതിന് വേണ്ടിയും സൈക്കിള്‍ ഉപയോഗിക്കാവുന്നതാണ്. ദിവസം രണ്ട് നേരമെങ്കിലും സൈക്കിള്‍ ഓടിച്ചാല്‍ നിങ്ങളുടെ പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

പ്രമേഹത്തെ കുറക്കുന്നു

Caucasian woman riding bicycle near beach

പ്രമേഹം പലപ്പോഴും നിങ്ങളുടെ ജീവിത ശൈലിയില്‍ വരുന്ന മാറ്റങ്ങള്‍ മൂലം സംഭവിക്കുന്ന ഒരു ഗുരുതരാവസ്ഥയാണ്. ഇത് അധികമായാലും കുറവായാലും പ്രശ്‌നമുണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ പ്രമേഹമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ദിവസവും നമുക്ക് ദിവസവും അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടാവുന്നതാണ്. ഇത് പ്രമേഹത്തെ കുറക്കുകയും അതോടൊപ്പം തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇനി ഇന്ന് മുതല്‍ തന്നെ എല്ലാവരും സൈക്കിള്‍ ചവിട്ടുന്നതിന് വേണ്ടി തയ്യാറെടുക്കൂ, ഒരു പുതിയ തുടക്കമാവട്ടെ.

 

Exit mobile version