ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. വേഷപ്പകർച്ചകൾ കൊണ്ടും സമാനതാകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ അമിതാഭ്ബച്ചൻ എന്നത് ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു. എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്. വെല്ലുവിളികളെ എല്ലാം ചിരിച്ച മുഖവുമായി നേരിട്ട് ഇന്ത്യൻ സിനിമയിൽ ഇന്ന് തനിക്കായി ഒരിടം നേടാൻ അദ്ദേഹത്തിന് സാധിച്ചു. സിനിമ, ടെലിവിഷൻ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിച്ചു.
1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബി സിനിമാരംഗത്തെത്തിയത്. ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. എന്നാൽ ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയനായത് ‘രേഷ്മ ഓർ ഷേറ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് . ബോളിവുഡില്‍ തൻെറതായ വ്യക്തി മുദ്ര പതിപ്പിച്ച ബച്ചന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്‍. പിന്നെ എത്രയെത്ര സിനിമകൾ. എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ.
1997-ൽ അമിതാബ് ബച്ചൻ കലാപ്രവർത്തനങ്ങൾക്കായി എ ബി സി എൽ എന്ന കമ്പനി ആരംഭിച്ചെങ്കിലും അത് വൻ സാമ്പത്തികബാദ്ധ്യതയാണുണ്ടാക്കിയത്. എന്നാൽ പരാജയത്തിൽ തളരാതെ വീണ്ടും അദ്ദേഹം നടത്തിയത് വലിയ ഒരു തിരിച്ച് വരവ് ആയിരുന്നു.
പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തകയായ തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിലാണ് ബച്ചന്റെ ജനനം. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇൻക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു അദ്ദേഹത്തിന് നാമകരണം ചെയ്തിരുന്നത്.
പിന്നീട് ‘ഒരിക്കലും അണയാത്ത വെളിച്ചം’ എന്നർത്ഥം വരുന്ന അമിതാഭ് എന്ന് പേരിടുകയായിരുന്നു. തന്റെ പേരിന്റെ അർത്ഥം ശരിവെക്കുന്ന രീതിയിൽ ലോക സിനിമയിലെ അണയാത്ത വെളിച്ചമായി 80ന്റെ നിറവിലും അമിതഭ് ജ്വലിക്കുക്കുകയാണ്.
1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനേതാവായി അരങ്ങേറിയ ബച്ചന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൃഷികേശ് മുഖര്‍ജിയുടെ ആനന്ദില്‍ ഭാസ്‌കര്‍ ബാനര്‍ജിയായി തന്റെ മേല്‍വിലാസം ബോളിവുഡില്‍ രേഖപ്പെടുത്തി. പിന്നീട് ബച്ചന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്‍. പിന്നെ എത്രയെത്ര സിനിമകൾ. എത്രയെത്ര വൈവിധ്യമാർന്ന കഥാപാത്രങ്ങൾ.
എൺപതാം വയസ്സിലും തളരാത്ത ഊർജപ്രവാഹം .അമിതാഭ് ബച്ചൻ എന്ന അഭിനയപ്രതിഭ തന്റെ യാത്ര തുടരുകയാണ്. നിരവധി താരങ്ങളാണ് ബച്ചന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും അദ്ദേഹത്തിന് ആശംസ അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയുടെ ബിഗ് ബിക്ക് രാജ്യം കണ്ട എക്കാലത്തെയും മികച്ച നടന് സ്‌ട്രൈക്കിങ് സെക്കൻഡ്‌സിൻെറ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.