ചെന്നൈ: അടുത്തിടെ വിവാഹിതരായ തമിഴ് സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട ആൺകുട്ടികൾ പിറന്നു. കുഞ്ഞിക്കാലുകളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നാണു സ്ഥിരീകരിക്കാത്ത വിവരം.
“നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും, ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു”. വിഘ്‌നേഷ് കുറിച്ചു.
ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒൻപതിനായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം.