നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസന്ദേശങ്ങള്‍ ദിലീപിന്റേതെന്ന് ഫൊറന്‍സിക് ഫലം

സംഭാഷണത്തിലുള്ളത് ദിലീപ്, അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടെ ശബ്ദങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസംഭാഷണം ദിലീപിന്റേത് തന്നെയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെയും സഹോദരന്‍ അനൂപ്, സുരാജ്, അപ്പു, ശരത് എന്നിവരുടേയും ശബ്ദമാണ് സംഭാഷണത്തിലുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി.
നാല്‍പതോളം ശബ്ദരേഖകളാണ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദസന്ദേശങ്ങള്‍ വ്യാജമാണെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ശബ്ദ സംഭാഷണങ്ങളില്‍ ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ലെന്ന് തെളിഞ്ഞിരിക്കുന്നത്. ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച അതേ ദിവസം തന്നെയാണ് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. അവ എഡിറ്റ് ചെയ്തിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. പരിശോധനയുടെ ഭാഗമായി ദിലീപ്, അനൂപ്, അപ്പു, സുരാജ്, ശരത് എന്നിവരുടെ ശബ്ദങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ശബ്ദങ്ങളുമായി താരതമ്യം ചെയ്താണ് ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദങ്ങള്‍ പരിശോധിച്ചത്. റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിക്ക് കൈമാറി.

 

Exit mobile version