ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

സംഭവം മുക്കം എന്‍ഐടി ക്വാര്‍ട്ടേഴ്സില്‍

കോഴിക്കോട്: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. മുക്കം എന്‍ഐടി ക്വാര്‍ട്ടേഴ്സിലാണ് സംഭവം. സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നീഷനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാര്‍ (56), ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇവരുടെ മകനും പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് തീ ഉയരുന്നതു കണ്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
അജയകുമാര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയുമായിരുന്നു എന്നാണ് പോലീസ് നിഗമനം.

Exit mobile version