ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി എന്ന പേരില്‍ ചന്ദ്രശേഖര റാവുവിന്റെ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഇതോടെ തെലങ്കാന രാഷ്ട്രീയ സമിതി ഇനി ബിആര്‍എസ് എന്ന പേരില്‍ അറിയപ്പെടും. തെലങ്കാന ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു കെ. ചന്ദ്രശേഖര റാവു പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ടി.ആര്‍.എസിനെ ബി.ആര്‍.എസ്. ആയി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം കൈക്കൊണ്ടത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് കെ.സി.ആറിന്റെ നീക്കം. പ്രാദേശിക പാര്‍ട്ടികളെ കൂട്ടി ബിജെപിയ്ക്ക് ബദലൊരുക്കുകയാണ് ബിആര്‍എസിന്റെ ലക്ഷ്യം. ബിജെപി വിരുദ്ധ ചേരിയിലെ നേതാക്കളുമായി കെ ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കടക്കാനുള്ള കെസിആറിന്റെ സുപ്രധാന നീക്കമാണിതെന്നാണ് വിലയിരുത്തല്‍.
Discussion about this post