തന്നെപ്പോള്ളവരുടെ വോട്ട് ഖാര്‍ഗെയ്ക്ക്; തരൂരിന് ജനങ്ങളുമായി അടുപ്പം കുറവ്- കെ മുരളീധരന്‍

ബിജെപിയെ നേരിടാന്‍ വേണ്ടത് ബഹുജനമുന്നേറ്റം

തിരുവനന്തപുരം: ശശി തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം കുറവെന്ന് കെ മുരളീധരന്‍. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ മല്ലികാര്‍ജുന ഖാര്‍ഗയെപ്പോലെയുള്ളവര്‍ അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്കൊപ്പമാണ് ബിജെപി. അതിനെ നേരിടാന്‍ ബഹുജനമുന്നേറ്റമാണ് വേണ്ടത്. സാധാരണ ജനങ്ങളുടെ മനസ്സറിയുന്നവര്‍ അധ്യക്ഷനാവണം. അതിന് സ്വന്തം അദ്ധ്വാനം കൊണ്ട് താഴെത്തട്ടു മുതല്‍ ഉയര്‍ന്നുവെന്ന ഖാര്‍ഗെയെപ്പോലെയുള്ളവരാണ് നേതൃത്വത്തിലേക്ക് വരേണ്ടത്. അതുകൊണ്ട് തന്നെപ്പോലെയുള്ളവരുടെ വോട്ട് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തരൂരിന് സാധാരണ ജനങ്ങളുമായുള്ള ബന്ധം അല്‍പം കുറവാണ്. തരൂര്‍ വളര്‍ന്നുവന്ന സാഹചര്യം അതാണെന്നും അതുകൊണ്ട് കുറ്റം പറയാനും പറ്റില്ലെന്നും മുരളീധരന്‍ വിശദീകരിച്ചു.

Exit mobile version