ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 50 പേരടങ്ങിയ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. റിഖ്നിഖല്‍- ബിരോഖാല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികില്‍ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ലാല്‍ധാങ്ങില്‍ നിന്ന് പുറപ്പെട്ട ബസാണ് 500 മീറ്റര്‍ ആഴത്തിലേക്ക് വീണത്. 21 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി സംസ്ഥാന പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു.