അരുണാചലില്‍ സൈനിക ഹെലിക്കോപ്റ്റർ തകർന്നു വീണു

ഒരു പൈലറ്റിന് ദാരുണാന്ത്യം, സഹ പൈലറ്റ് ഗുരുതരാവസ്ഥയിൽ

ARUNACHAL HELICOPTER CRASH

അരുണാചൽ പ്രദേശ്: തവാങ്ങിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടറാണ് തകർന്നു വീണത്. തവാങ്ങിൽ ഇന്ന് രാവിലെ 10 മണിയോടെ പതിവ് പറക്കലിനിടെയായിരുന്നു അപകടം നടന്നത്. അപകട  കാരണം വ്യക്തമല്ല.

രണ്ട് പൈലറ്റുമാരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻ രണ്ട് പേരെയും സൈനിക ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് അന്തരിച്ചുവെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റൊരു പൈലറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

 

 

 

 

 

Exit mobile version