തിരുവനന്തപുരം: വിജയദശമി നാളായ ഇന്ന് ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു. നവരാത്രിയുടെ അവസാന ദിനമായ വിജയദശമിയില്‍ ആദ്യക്ഷരം കുറിക്കാനായി ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ക്ഷേത്രങ്ങളില്‍ എത്തിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നത്. എഴുത്തുകാര്‍ക്കും സാംസ്‌കാരിക നായകരുമടക്കം നിരവധി പ്രമുഖരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാനായി എത്തിയത്. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കാളിയായി.
വിജയദശമിയില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; ചടങ്ങില്‍ പങ്കാളിയായി ഗവര്‍ണര്‍
കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായായാണ് വിപുലമായ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്
