2022 ഖത്തർലോകകപ്പിന്റെ ഐശ്വര്യമാണ് അൽ റിഹ് ല. ആരാണിവൻ എന്ന് അമ്പരക്കേണ്ട. ലോകകപ്പിലെ ഔദ്യോഗിക പന്താണ് അൽ റിഹ് ല. ജർമ്മൻ സ്പോർട്സ് മാനുഫാക്ചററായ അഡിഡാസിന്റെ ഏറ്റവും നൂതനമായ സൃഷ്ടിയാണ് അൽ റിഹ് ല. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന ടാഗ് ലൈനോടെയാണ് ഫുട്‌ബോള്‍ അഡിഡാസ് പുറത്തിറക്കിയത്.
അല്‍ റിഹ്‌ല എന്നത് അറബി വാക്കാണ്. യാത്ര എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഖത്തറിന്റെ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പന്ത് നിര്‍മിച്ചിരിക്കുന്നത്. സുസ്ഥിര വസ്തുക്കൾ ഉപയോഗിച്ചാണ് ഇക്കുറി പന്ത് നിർമ്മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് ലോകകപ്പിലെ ഔദ്യോഗിക പന്തിൽ ജലച്ഛായവും ഗ്ളൂവുമൊക്കെ ഉപയോഗിക്കുന്നത്.
1970 ലാണ് ലോകകപ്പിന് ആദ്യമായി ഔദ്യോഗിക പന്ത് നിലവിൽ വരുന്നത്. അഡിഡാസിന്റെ ടെൽസ്റ്റാറാണ് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഔദ്യോഗിക പന്ത്.