ടിക്കറ്റെടുത്താൽ മാത്രം ലോകകപ്പ് കാണാനാവില്ല, വേണം ഈ കാർഡ്

ഖത്തറിൽ കഴിയണമെങ്കിൽ ഹയ്യാ കാർഡ് നിർബന്ധം, വേഗം അപേക്ഷിക്കാം

ദോഹ: 2022 ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്താൽ മാത്രം മത്സരങ്ങൾ കാണാൻ കഴിയില്ല.
വിദേശിയോ, സ്വദേശിയോ ആകട്ടെ, പ്രത്യേക പെർമിറ്റ് കാർഡ് ഉണ്ടെങ്കിലെ ഖത്തറിൽ പ്രവേശിക്കാനും മത്സരം കാണാനും കഴിയൂ.ഹയ്യ കാർഡ് എന്നാണിത് അറിയപ്പെടുന്നത്.
ഇത് കൈയിലുണ്ടെങ്കിൽ കാര്യങ്ങളെല്ലാം എളുപ്പമാകും.
ലോകകപ്പിനെത്തുന്ന കാണികള്‍ക്ക് ഖത്തറിലേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനത്തിനും രാജ്യത്തെ യാത്രകള്‍ക്കുമെല്ലാം ഡിജിറ്റൽ ഹയ്യാ കാര്‍ഡ് തുണയാകും.കാര്‍ഡ് നേടിയവര്‍ക്ക് ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റിനൊപ്പം ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും സൗജന്യമായി ലഭിക്കും.അന്താരാഷ്ട്ര ആരാധകർക്ക് ഖത്തറിലെ താമസസൌകര്യങ്ങൾ വ്യക്തമാക്കിയാലേ ഹയ്യ കാർഡിനുള്ള അന്തിമ അനുമതി ലഭിക്കൂ.ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ആരാധകർ ഉറപ്പായും ഹയ്യാ കാർഡിന് അപേക്ഷിക്കണം.ലോകകപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഹയ്യ ആപ്പ് ഡൌൺലോഡ് ചെയ്തും ആപ്ളിക്കേഷൻ നൽകാവുന്നതാണ്.

Exit mobile version