ദോഹ: ആദ്യമായൊരു മുസ്‌ളിംരാജ്യം ആതിഥേയത്വം വഹിക്കുന്ന ഖത്തർ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നത്തിനും അറബ് ടച്ചുണ്ട്. ലാഈബ് എന്നാണ് 2022 ലോകകപ്പിന്റെ ഭാഗ്യ ചിഹ്നത്തിന്റെ പേര്. കണ്ടാൽ പന്തു തട്ടുന്ന അറബ് ബാലനെപ്പോലെ തോന്നും.
അറബികളുടെ ശിരോവസ്ത്രത്തിൽ നിന്നാണ് ലഈബ് ഉരുത്തിരിഞ്ഞത്. മികവുറ്റ കളിക്കാരന്‍ എന്നാണ് ഈ അറബി വാക്കിന്റെ അര്‍ത്ഥം. ഖത്തറിലെത്തുന്ന ഓരോ ഫുട്ബോൾ പ്രേമിയേയും വരവേൽക്കാനായി നഗരത്തിന്റെ മുക്കിലും മൂലയിലുമൊക്കെ ലാഈബ് നിരന്നിട്ടുണ്ട്.
1966ലെ ഇംഗ്ളണ്ട് ലോകകപ്പിലാണ് ആദ്യമായി ഭാഗ്യചിഹ്നം അവതരിക്കപ്പെടുന്നത്.പിന്നീടങ്ങോട്ട് എല്ലാ ലോകപ്പിലും ഭാഗ്യചിഹ്നം സ്ഥാനം പിടിച്ചു.
ഖത്തറിൽ നിങ്ങളെ വരവേൽക്കാൻ അറബിപയ്യൻ റെഡി
2022 ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമാണ് ലാഈബ്
