ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസിന്റെ മുന്‍നിര മോഡലായ എസ് ക്ലാസ് സ്വന്തമാക്കി സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ താരദമ്പതികള്‍. ഏകദേശം രണ്ട് കോടി രൂപയാണ് എസ് ക്ലാസ്സിന്റെ ഓണ്‍റോഡ് വിലയെന്നാണ് റിപ്പോര്‍ട്ട്. മുംബൈ വെസ്റ്റ് ആര്‍.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം സെപ്റ്റംബര്‍ അവസാനത്തോടെയാണ് താരദമ്പതിമാരുടെ കൈകളിലെത്തിയത്.
ആഡംബരത്തിനൊപ്പം വലിയ സുരക്ഷ സന്നാഹങ്ങളാണ് ബെല്‍സ് എസ് ക്ലാസ്സില്‍ ഒരുക്കിയിരിക്കുന്നത്. ഫ്രെണ്ട് ആന്‍ സൈഡ് ഇംപാക്ട് അവോയിഡന്‍സ് സിസ്റ്റം, ലെയ്ല്‍ അസിസ്റ്റ് സിസ്റ്റം, ക്രോസ് വിന്‍ഡ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, എട്ട് എയര്‍ബാഗുകള്‍, പ്രീ സെയ്ഫ് സീറ്റ് ബെല്‍റ്റ് തുടങ്ങിയവയാണ് സുരക്ഷയ്ക്കായി വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഫീച്ചറുകളുടെ കാര്യത്തിലും എസ് ക്ലാസ് ഒട്ടും പിന്നിലല്ല.
മെഴ്സിഡസ് വാഹനങ്ങളുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, പൂര്‍ണമായും എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, ടേണ്‍ ഇന്റിക്കേറ്റര്‍ എന്നിവ, മുന്‍ഭാഗത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന ബമ്പര്‍, ഇതില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖം അലങ്കരിക്കുന്നത്. ഉയര്‍ന്ന സ്പേസാണ് ഇന്റീരിയറിലെ പ്രത്യേകത. റിയര്‍ സീറ്റ് യാത്രക്കാര്‍ക്കായി വാഹനത്തിനകത്ത് ഒരുക്കിയിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഈ കാറിലെ മറ്റൊരു ഹൈലൈറ്റ്.
ഇതിനെല്ലാം പുറമേ താരദമ്പതിമാരുടെ ഗ്യാരേജില്‍ മുന്‍തലമുറ എസ് ക്ലാസ്, ഇ-ക്ലാസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഔഡി ക്യു7, ലെക്സസ് എല്‍.എക്സ് 470, ബി.എം.ഡബ്ല്യു സെവല്‍ സീരീസ്, ഔഡി ആര്‍8 സ്പൈഡര്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ഫോര്‍ഡ് മസ്താങ്ങ് ജി.ടി.500, ഔഡി എ3 തുടങ്ങിയ വാഹനങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.