കല്‍ക്കിയുടെ ചരിത്രനോവല്‍ ആസ്പദമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ വിജയക്കുതിപ്പ് തുടരുന്നു. സെപ്തംബര്‍ 30 റിലീസ് ചെയ്ത ചിത്രം 250 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത് . തമിഴ്‌നാട്ടില്‍ മാത്രം 100 കോടി വരുമാനമാണ് നേടിയത്. ഏറ്റവും വേഗത്തില്‍ തമിഴ്‌നാട്ടില്‍ 100 കോടി നേടിയ ചിത്രമെന്ന റെക്കോഡും പൊന്ന്യയൻ സെൽവൻ സ്വന്തമാക്കി. സിനിമയുടെ വിജയത്തിന് പിന്നാലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചെന്നൈയില്‍ ഒത്തുചേര്‍ന്നു. വിജയാഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ആദ്യദിനത്തില്‍ തമിഴ്നാട്ടില്‍നിന്നു മാത്രം 25.86 കോടി ചിത്രം നേടി. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അജിത് ചിത്രം ‘വലിമൈ’ ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ നേടിയത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് ‘വിക്ര’മിന്റെ ആദ്യദിന വരുമാനം.
വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നു ചിത്രം ആദ്യദിനം വാരിയത്. അമേരിക്കന്‍ ബോക്‌സ് ഓഫിസില്‍നിന്നു മാത്രം 15 കോടിയാണ് വരുമാനം.